ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളായിരുന്നു കഴിഞ്ഞ വാരത്തില്‍ തിയേറ്ററുകളിലേക്കെത്തിയത്. ആരാധകരും സിനിമാലോകവും ഒരേ പോലെ കാത്തിരുന്ന താരപുത്രന്റെ അരങ്ങേറ്റം മാത്രമല്ല മറ്റ് ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്നുവെന്ന കാര്യത്തെക്കുറിച്ച് കേട്ടപ്പോള്‍ മുതല്‍ സിനിമാലോകവും ആരാധകരും ആകാംക്ഷയിലായിരുന്നു.പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങറുന്ന ആദ്യ സിനിമയായ ആദിക്കൊപ്പമാണ് 2081 ലെ ആദ്യ റിലീസുമായി മെഗാസ്റ്റാര്‍ എത്തിയത്. ഇവര്‍ക്കൊപ്പം പദ്മാവത്, കാര്‍ബണ്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളുമുണ്ട്.ബോക്‌സോഫീസ് കലക്ഷനെക്കുറിച്ച് പല തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കാറുള്ളത്. സിനിമയിലെ മോശം പ്രവണതയാണ് ഇതെന്ന തരത്തില്‍ നേരത്തെ താരങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. കലക്ഷനിലെ ഏറ്റക്കുറിച്ചിലിലൂടെയല്ല ഒരു സിനിമയെ വിലയിരുത്തേണ്ടെന്നായിരുന്നു താരങ്ങള്‍ അഭിപ്രായപ്പെട്ടത്.
Box Office Chart (Jan 22 - 28): Aadhi & Street Lights Take The Charge